ടൊറന്റോ : നഗരത്തിലെ ജോർജ്ടൗണിൽ വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുലർച്ചെ അഞ്ചരയോടെ വിക്ടോറി സ്ട്രീറ്റിലെ വീടിനാണ് തീപിടിച്ചത്.

തീപിടിത്തത്തിൽ മരണപ്പെട്ട യുവതിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ചും മേജർ ക്രൈം ബ്യൂറോയും അന്വേഷണം ആരംഭിച്ചതായി ഹാൾട്ടൺ റീജൻ പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 905-825-4747 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.