Wednesday, March 11, 2026

രഹസ്യങ്ങൾ ചോർത്തി: മുൻ ആർസിഎംപി ഇൻ്റലിജൻസ് ഉദ്യോഗസ്ഥന് പതിനാല് വർഷം തടവ്

രഹസ്യ അന്വേഷണ വിവരങ്ങൾ ചോർത്തിയ കേസിൽ അറസ്റ്റിലായ മുൻ ആർസിഎംപി ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ കാമറൂൺ ഒർട്ടിസിന് പതിനാലു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഒന്റാരിയോ സുപ്പീരിയർ കോടതി ജസ്റ്റിസ് റോബർട്ട് മാരംഗർ ആണ്ശിക്ഷ വിധിച്ചത്.

കാനഡയുടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ഒർട്ടിസ് കുറ്റക്കാരനാണെന്ന് നവംബറിൽ കോടതി കണ്ടെത്തിയതിരുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇൻ്റലിജൻസ് സമൂഹത്തിൽ കാനഡയുടെ പ്രശസ്തിയെ ദുർബലപ്പെടുത്തി എന്ന് ജസ്റ്റിസ് പറഞ്ഞു. വിശ്വാസ വഞ്ചന, കംപ്യൂട്ടർ സംവിധാനത്തിൻ്റെ തെറ്റായ ഉപയോഗം എന്നീ കുറ്റങ്ങൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കാനഡയുടെ ഔദ്യോഗിക രഹസ്യ നിയമമായ കാനഡയുടെ സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ ആക്ട് പ്രകാരം വിചാരണയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിയാണ് ഓർട്ടിസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!