കൊളറാഡോ : ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇരുന്നൂറോളം മൃതദേഹങ്ങൾ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ദമ്പതികളെ കോടതിയിൽ ഹാജരാക്കി. കൊളറാഡോ സ്പ്രിംഗ്സിലെ ബാക്ക് ടു നേച്ചർ ഫ്യൂണറൽ ഹോമിൻ്റെ ഉടമസ്ഥരായ ജോൺ ഹാൾഫോർഡ്, ഭാര്യ കാരി ഹാൾഫോർഡ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മൃതദേഹം ദുരുപയോഗം ചെയ്യൽ, വ്യാജരേഖകൾ, കള്ളപ്പണം വെളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പെൻറോസിലെ ഒരു കെട്ടിടവും ബോഡി സ്റ്റോറേജ് ഫെസിലിറ്റിയും ഇതിനായി ഇരുവരും ഉപയോഗിച്ചതായി കണ്ടെത്തി.

നവംബറിൽ ഓക് ലഹോമയിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റോക്കി മൗണ്ടൻ പട്ടണമായ പെൻറോസിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആയിരുന്നു മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്.