മൺട്രിയോൾ : കെബെക്ക് ഡേകെയർ ബസ് അപകടം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അപകടത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കുട്ടികളോടുള്ള ആദര സൂചകമായി പ്രത്യേക ചടങ്ങുകൾ ലാവലിൽ സംഘടിപ്പിച്ചു.
2023 ഫെബ്രുവരി 8- ന് ആയിരുന്നു എല്ലാവരെയും കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ലാവലിലെ ഗാർഡറി എഡ്യുക്കേറ്റിവ് സ്റ്റെ-റോസിന് ഡേകേറിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കേറുകയായിരുന്നു. അപകടത്തിൽ അഞ്ചു വയസുള്ള മാവ ഡേവിഡ്, നാല് വയസുള്ള ജേക്കബ് ഗൗത്തിയർ എന്നീ കുട്ടികളാണ് മരിച്ചത്. ആറ് കുട്ടികൾക്ക് പരുക്കേറ്റിരുന്നു.
ഈ ദുരന്തദിനം നമ്മുടെ ഓർമ്മകളിലും ഹൃദയങ്ങളിലും എന്നെന്നേക്കുമായി നിലനിൽക്കും, ഗാർഡറി എഡ്യുക്കേറ്റീവ് സ്റ്റെ-റോസിൻ്റെ ഉടമയായ നാൻസി ഗ്ഷ്വെൻഡർ പറഞ്ഞു.