Sunday, March 15, 2026

ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു

മനാമ: ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ബഹ്റൈനിൽ തൊഴിൽ, താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച 135 പ്രവാസികളെ കൂടി നാടുകടത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

1,430 പരിശോധനകളും 24 സംയുക്ത കാമ്പയിനുകളും ഈ വർഷം ജനുവരി 28നും ഫെബ്രുവരി 3നും ഇടയിലുള്ള കാലയളവിൽ നടത്തി. നാഷണാലിറ്റി, പാസ്‌പോർട്ട്, ആൻഡ് റസിഡന്റ്സ് അഫയേഴ്സ്, വിവിധ മന്ത്രാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ, 5,344 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 530 അനധിക്യത തൊഴിലാളികളെ പിടികൂടുകയും 566 പേരെ നാടുകടത്തുകയും ചെയ്തു. നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി തുടർദിവസങ്ങളിലും പരിശോധനയുണ്ടാകുമെനും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!