Saturday, September 19, 2026

‘അടുത്ത സിനിമ പൊളിക്കണ്ടേ?… എപ്പോഴേ റെഡി’; അൽഫോൺസ് പുത്രനോട് നിവിൻ, ആകാംക്ഷയോടെ ആരാധകർ

മലയാള സിനിമയിലെ തന്നെ ഒരു വൈറൽ കൂട്ടുകെട്ടാണ് നിവിൻ പോളിയും അൽഫോൺസ് പുത്രനും. നേരം, പ്രേമം എന്നിങ്ങനെ ചെയ്ത രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. അതിൽ രണ്ടാമത്തെ ചിത്രമാകട്ടെ തെന്നിന്ത്യൻ സിനിമാലോകത്തുതന്നെ വൻ ചർച്ചയായതും. യുവ പ്രേക്ഷകരെ അത്രമാത്രം കയ്യിലെടുത്ത സിനിമകളായിരുന്നു ഇവർ ഒന്നിച്ചപ്പോൾ ഉണ്ടായത്. ഇവർ ഇനിയെപ്പോഴാണ് ഒരുമിക്കുകയെന്ന ആകാംക്ഷയ്ക്ക് ശക്തിപകർന്ന് ഒരു ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് പ്രചരിക്കുകയാണ്.

സംവിധായകൻ അൽഫോൺസ് പുത്രന്റെ പിറന്നാളായിരുന്നു കടന്നുപോയത്. പ്രിയസുഹൃത്തുകൂടിയായ സംവിധായകന് നിവിൻപോളി ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയായി ആശംസ നേർന്നിരുന്നു. ഈ ആശംസയും അതിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടിയുമാണ് ആരാധകരിൽ ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നത്.

‘മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ’ എന്നാണ് അൽഫോൺസ് പുത്രൻ നിവിനെ മെൻഷൻ ചെയ്തുകൊണ്ട് ചോദിച്ചത്. ഇതിന് ‘ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി’ എന്നാണ് നിവിന്റെ മറുപടി.

ഇരുവരും തമ്മിലുള്ള സംഭാഷണം സ്ക്രീൻഷോട്ട് ആയി നിവിൻ പോളി സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇട്ടിട്ടുമുണ്ട്. ഇതോടെ ഇരുവരുമൊരുമിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർ തുടങ്ങിയിരിക്കുകയാണ്.

അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച നേരം 2013-ലാണ് പുറത്തിറങ്ങിയത്. നിവിൻ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. 2015-ലാണ് പ്രേമം റിലീസിനെത്തിയത്. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു. ചിത്രം ഈയിടെ തമിഴ്നാട്ടിൽ റീ റിലീസ് ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!