ടൊറൻ്റോ : വോണിൽ സ്നോപ്ളൗയിലിടിച്ചുണ്ടായ വാഹനാപകടത്തിൽ ഓഷവ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ വെല്ലോറെ വുഡ്‌സ് ബൊളിവാർഡിനും മേജർ മക്കെൻസി ഡ്രൈവ് ഈസ്റ്റിനും സമീപം ആയിരുന്നു സംഭവം.

അശ്രദ്ധയോടെ ഓടിച്ച വാഹനം നിയന്ത്രണം തെറ്റി സ്നോപ്ളൗയിലിടിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് മദ്യവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ വാഹനം ഏഴ് ദിവസത്തേക്ക് പിടിച്ചെടുക്കുകയും 90 ദിവസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.