ഓട്ടവ : ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകൾ അവരുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപികൾ) മുഖേന, ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഫെബ്രുവരി 10-16
ബ്രിട്ടിഷ് കൊളംബിയ
ഈ ആഴ്ച BCPNP അതിൻ്റെ സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് (എക്‌സ്‌പ്രസ് എൻട്രി ബ്രിട്ടിഷ് കൊളംബിയ (EEBC) ഓപ്ഷൻ ഉൾപ്പെടുന്നു) സ്ട്രീം വഴി ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയയുടെ തൊഴിൽ വിപണിയിൽ ആവശ്യാനുസരണം കഴിവുള്ള രാജ്യാന്തര വിദ്യാർത്ഥികളെ ഈ സ്ട്രീം ലക്ഷ്യമിടുന്നു.
അഞ്ച് വ്യത്യസ്ത തൊഴിൽ മേഖലകളിലായി വിദഗ്ധരായ തൊഴിലാളികൾക്കും രാജ്യാന്തര ബിരുദധാരികൾക്കുമായി ബ്രിട്ടിഷ് കൊളംബിയ 200 ഉദ്യോഗാർത്ഥികൾക്ക് ഐടിഎകൾ നൽകി. കുറഞ്ഞ സ്കോർ 60 ഉള്ള ചൈൽഡ് കെയർ, കൺസ്ട്രക്ഷൻ (75 സ്കോർ), ഹെൽത്ത് കെയർ (സ്കോർ 60), ടെക് (സ്കോർ 108), വെറ്ററിനറി കെയർ (സ്കോർ 60) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ആൽബർട്ട
ഫെബ്രുവരി 6-ന് ആൽബർട്ട, പ്രൊഫഷണൽ ഹെൽത്ത് കെയർ മേഖലയിലെ വിദഗ്ധരായ 44 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഏറ്റവും കുറഞ്ഞ കട്ട് ഓഫ് സ്കോർ 302 ഉള്ള, പ്രവിശ്യയ്ക്കുള്ളിൽ ആരോഗ്യപരിരക്ഷ പരിചയം ഉള്ളതും ആൽബർട്ടയിലെ ഒരു തൊഴിലുടമയിൽ നിന്ന് ജോലി വാഗ്‌ദാനം ലഭിച്ചതുമായ ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
PEI PNP-യിലെ 121 ലേബർ, എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. പ്രിൻസ് എഡ്വേഡ് ഐലൻഡ് തൊഴിലുടമയ്‌ക്ക് വേണ്ടി ജോലി ചെയ്യുന്നവരും കുറഞ്ഞത് 65 EOI സ്‌കോർ ഉള്ളവരുമായ ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ, പ്രവിശ്യ 2,307 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.