വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. . പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സുമാണ് പലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്.
അധിനിവേശ പലസ്തീന് പ്രദേശത്ത് ഇസ്രായേല്‍ കുടിയേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിനാല്‍ ഈ പ്രദേശത്ത് അതിക്രമം ചെയ്യുന്നവര്‍ക്ക് ന്യൂസിലന്‍ഡിലേക്ക് എത്താനാകില്ലെന്നും വിദേശകാര്യ മന്ത്രിപീറ്റേഴ്സ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവിയിലെ ഫലസ്തീന് രാഷ്ട്രത്തിന് അന്താരാഷ്ട്ര സമൂഹം വളരെയധികം അനുകൂലമാണ്’ പീറ്റേഴ്സ് പറഞ്ഞു. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാനും മിഡില്‍ ഈസ്റ്റിലെ സമാധാന പ്രക്രിയ അടിയന്തരമായി പുനഃരാരംഭിക്കാനുമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവി ഫലസ്തീന് രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ന്യൂസിലന്‍ഡ് അറിയിച്ചു.

ഒക്ടോബറില്‍ ഇസ്രായേലിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഹമാസിനാണെന്നും ഗ്രൂപ്പിന്റെ സൈനിക, രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ന്യൂസിലന്‍ഡ് ഭരണകൂടത്തിന് ബുദ്ധിമുട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് പറഞ്ഞു.
കൂടാത ഹമാസിനെ ന്യൂസിലന്‍ഡ് തീവ്രവാദ പട്ടികയില്‍പ്പെടുത്തി. 2010 മുതല്‍ ഹമാസിന്റെ സൈനിക വിഭാഗത്തെ ന്യൂസിലന്‍ഡ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഗാസയിലെ സാധാരണക്കാര്‍ക്ക് മാനുഷിക -നയതന്ത്ര സഹായം നല്‍കുന്നതിന് പുതിയ തീരുമാനം തടസ്സമാകില്ലെന്നും ന്യൂസിലന്‍ഡ് ഭരണകൂടം വ്യക്തമാക്കി.
