Thursday, July 23, 2026

കിടിലൻ ഡാൻസുമായി സൂര്യയും ദിഷയും ! ‘കങ്കുവ’ പുതിയ ഗാനം പുറത്ത്

Suriya, Disha Patani movie Kanguva Yolo - Lyrical song out

റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സൂര്യ ചിത്രം ‘കങ്കുവ’ യിലെ പുതിയ ഗാനം പുറത്തിറങ്ങി. യോലോ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് വിവേകയാണ് വരികൾ എഴുതിയിരിക്കുന്നത്. ഇതുവരെ പുറത്തുവന്നിട്ടുള്ള ടീസർ, പ്രോമോ, ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ കാലഘട്ടത്തിലെ ലുക്കിലാണ് സൂര്യ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

രണ്ട്‌ ഗെറ്റപ്പിലാണ് ചിത്രത്തിൽ സൂര്യയെത്തുന്നത്. ചിത്രത്തിലെ ഫ്ലാഷ്ബാക്ക് ഭാഗത്തുള്ള സൂര്യയുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ ആദ്യമേ പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുതിയ കാലഘട്ടത്തിലെ ലുക്കും കൂടി പുറത്തുവിട്ടതോടെ ആരാധകർക്ക് ഇത് ആഘോഷമായിരിക്കുകയാണ്.

രണ്ട്‌ ഭാഗങ്ങളായി ഒരുങ്ങുന്ന ‘കങ്കുവ’ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്. സ്റ്റുഡിയോ ഗ്രീനിൻ്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിൻ്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!