Tuesday, February 10, 2026

എയർബാഗ് തകരാർ: 8,892 ഫോക്‌സ്‌വാഗൺ വാഹനങ്ങൾ തിരിച്ചു വിളിച്ചു

ഓട്ടവ : എയർബാഗ് സുരക്ഷാ പ്രശ്‌നത്തെ തുടർന്ന് കാനഡയിൽ ഒന്നിലധികം ഫോക്‌സ്‌വാഗൺ മോഡലുകൾ തിരിച്ചുവിളിച്ചു. 2006-2019 മോഡൽ 8,892 വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. എയർബാഗുകളുടെ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം അതേ വർഷങ്ങളിലെ 114,478 വാഹനങ്ങൾ യുഎസിലും തിരിച്ചു വിളിച്ചതായി നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ഈ വാഹനങ്ങളിലെ എയർബാഗുകൾ അപകടസമയത്ത് സാധാരണയേക്കാൾ കൂടുതൽ ശക്തിയിൽ പുറത്തേക്ക് വരുകയും യാത്രക്കാർക്ക് പരുക്കേൽക്കാൻ സാധ്യത കൂടുതലാണെന്നും കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസി അറിയിച്ചു. ചില ഫോക്‌സ്‌വാഗൺ വാഹനങ്ങളിൽ എയർബാഗ് ഇൻഫ്‌ലേറ്ററുകൾ ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇത് എയർബാഗ് പുറത്തേക്ക് വരുമ്പോൾ പൊട്ടിത്തെറിക്കുകയും യാത്രക്കാർക്ക് ഗുരുതര പരുക്കിന് കാരണമാകും. ഫോക്‌സ്‌വാഗൺ പാസാറ്റ് 2006, പാസാറ്റ് 2007, പാസാറ്റ് 2012, പാസാറ്റ് 2013, പാസാറ്റ് 2014, ബീറ്റിൽ 2017, ബീറ്റിൽ 2018, ബീറ്റിൽ 2019 എന്നീ മോഡലുകളാണ് തിരിച്ചു വിളിച്ചത്. മുൻവശത്തെ എയർബാഗ് മാറ്റിസ്ഥാപിക്കുന്നതിനായി വാഹനം ഡീലർഷിപ്പിലേക്ക് എത്തിക്കണമെന്നും തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ മെയിൽ വഴി വിവരം അറിയിക്കുമെന്നും ഫോക്‌സ്‌വാഗൺ പറയുന്നു.

Advertisement

  • Tags
  • 8
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!