വൻകൂവർ : പ്രവിശ്യയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിൽ ആർസിഎംപിയെ പൊലീസ് സേനയായി മാറ്റിസ്ഥാപിക്കാൻ സറേ പൊലീസ് സർവീസിന് ഇനി മൂന്നാഴ്ച. എന്നാൽ ഇരു സേനകളും തമ്മിലുള്ള ഉത്തരവാദിത്തങ്ങൾ എങ്ങനെ വിഭജിക്കപ്പെടും എന്നതിനെക്കുറിച്ച് ഇതുവരെയും കരാറിൽ എത്തിയില്ല. നവംബർ 29 മുതൽ മുനിസിപ്പൽ സർവീസ്, സറേ അധികാരപരിധിയിലെ പൊലീസ് സേനയായി മാറും. അതേസമയം, എത്രയും പെട്ടെന്ന് തന്നെ ഇത് സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സറേ പോലീസ് ചീഫ് നോർം ലിപിൻസ്കി പറഞ്ഞു.
എന്നാൽ ജോലി എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാൽ അധികാര കൈമാറ്റത്തിൽ ആശങ്കയുണ്ടെന്ന് ആർസിഎംപി യൂണിയൻ നേതാവ് വ്യക്തമാക്കി. ഓരോ പൊലീസ് സേവനത്തിനും അതിൻ്റേതായ നയങ്ങളും നടപടിക്രമങ്ങളും ഉള്ളതിനാൽ വെല്ലുവിളികൾ ഉണ്ടാകാമെന്നും നാഷണൽ പൊലീസ് ഫെഡറേഷൻ പ്രസിഡൻ്റ് ബ്രയാൻ സോവ് പറയുന്നു.

സറേയിലെ പൊലീസിംഗ് നിയന്ത്രിക്കുന്നത് ആർസിഎംപിയാണ്. മുനിസിപ്പൽ, പ്രവിശ്യാ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ തർക്കം രൂക്ഷമാകുമ്പോഴും സറേ പോലീസ് സർവീസ് ഓഫീസർമാർ ആർസിഎംപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്.
