Wednesday, August 5, 2026

ലിസ്റ്റീരിയ ആശങ്ക: ഹൈലൈനിന്റെ കൂണുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ

ഓട്ടവ: പ്രമുഖ ബ്രാന്‍ഡായ ഹൈലൈനിന്റെ (Highline) ‘ഓര്‍ഗാനിക് സ്ലൈസ്ഡ് മിനി ബെല്ല’ കൂണുകളില്‍ (Organic Sliced Mini Bella Mushrooms) ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് ഹെല്‍ത്ത് കാനഡ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് ഈ കൂണുകള്‍ പ്രധാനമായും വിതരണം ചെയ്തിരുന്നത്. പൊതുജനങ്ങള്‍ ഈ കൂണ്‍ കഴിക്കുകയോ, ഉപയോഗിക്കുകയോ, വില്‍ക്കുകയോ ചെയ്യരുതെന്ന് ഹെല്‍ത്ത് കാനഡ കര്‍ശന മുന്നറിയിപ്പ് നല്‍കി.

വാങ്ങിയവര്‍ കളയുകയോ അല്ലെങ്കില്‍ വാങ്ങിയിരുന്ന കടകളില്‍ തിരികെ ഏല്‍പ്പിക്കുകയോ വേണം. 454 ഗ്രാം പാക്കറ്റുകളില്‍ വിറ്റഴിച്ച, യു.പി.സി. കോഡ് 7 71163 00048 9, ബാച്ച് കോഡ് 199AHMCF എന്നിവ രേഖപ്പെടുത്തിയ ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.

രോഗലക്ഷണങ്ങളും അപകടസാധ്യതയും

ലിസ്റ്റീരിയ ബാക്ടീരിയ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കേടായതായി തോന്നില്ലെങ്കിലും, ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഛര്‍ദ്ദി, ഓക്കാനം, വിട്ടുമാറാത്ത പനി, പേശിവേദന, കഠിനമായ തലവേദന, കഴുത്ത് വിറങ്ങലിക്കല്‍ എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ലിസ്റ്റീരിയ ബാധിച്ചാല്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത്.

ഗര്‍ഭിണികളില്‍ ചെറിയ പനിയുടെ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകൂ എങ്കിലും നവജാതശിശുവിന് ഉണ്ടാകുന്ന അണുബാധ അല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിന്റെ മരണം വരെ ഉണ്ടാക്കാന്‍ കാരണമായേക്കാം. ഗുരുതരമായ അവസ്ഥകളില്‍ മരണം വരെ സംഭവിക്കാമെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!