Friday, May 8, 2026

ഇറക്കുമതി തീരുവ വർധന: അടിയന്തര ചർച്ച വേണമെന്ന് പിയേർ പൊളിയേവ്

Import duty hike: pierre poilievre calls for urgent discussion

ഓട്ടവ : ഇറക്കുമതി തീരുവ 25% ഉയർത്തുമെന്ന നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിൽ അടിയന്തര ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ്. ഈ തീരുമാനം നടപ്പിലായാൽ അതിനെ കാനഡ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ട്രൂഡോ സർക്കാരിന് വ്യക്തമായ പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിർദിഷ്ട 25% താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയേയും കാനഡയിലെ തൊഴിലാളികളെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറക്കുമതി തീരുവ വർധനയെ തുടർന്നുള്ള തൊഴിലാളികളിലും സമ്പദ്‌വ്യവസ്ഥയിലും ചെലുത്തുന്ന ആഘാതം ചെറുക്കാൻ കാനഡയ്ക്ക് വ്യക്തമായ പദ്ധതി വേണമെന്നും പിയേർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!