വിനിപെഗ് : കനത്ത മഞ്ഞുവീഴ്ചയും റോഡപകട സാധ്യതയും പരിഗണിച്ച് ബുധനാഴ്ച മാനിറ്റോബയിൽ നിരവധി സ്കൂളുകൾ അടയ്ക്കുകയും ബസുകൾ റദ്ദാക്കുകയും ചെയ്തു. ഇന്ന് പകൽ മുഴുവൻ കനത്ത മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഈ റദ്ദാക്കലുകൾ.

- ഡിവിഷൻ സ്കോളെയർ ഫ്രാങ്കോ-മാനിറ്റോബെയ്ൻ : എക്കോൾ ഓറെലെ-ലെമോയിൻ, എക്കോൾ നോട്ട്-ഡാം ഡി ലൂർഡ്സ്, എക്കോൾ ഗിൽബെർട്ട്-റോസെറ്റ് എന്നിവ അടച്ചിരിക്കുന്നു. École Saint-Jean-Baptiste ബസുകൾ റദ്ദാക്കി.
- ലേക്‌ഷോർ സ്കൂൾ ഡിവിഷൻ : ഫിഷർ ബ്രാഞ്ച് ഏർലി ഇയർ, ഫിഷർ ബ്രാഞ്ച് കൊളീജിയറ്റ്, ഇൻവുഡ് സ്കൂളുകൾ, മാർബിൾ റിഡ്ജ്, ബ്രോഡ് വാലി കോളനി സ്കൂളുകൾ എന്നിവ അടച്ചിരിക്കുന്നു. ഓൺലൈൻ ക്ലാസുകൾ ഷെഡ്യൂൾ ചെയ്തതുപോലെ തുടരും.
- പ്രേരി റോസ് സ്കൂൾ ഡിവിഷൻ : സെൻ്റ് ലോറൻ സ്കൂൾ (മേഖല സി) അടച്ചു. എ, ബി മേഖലകളിലേക്കുള്ള ബസുകൾ റദ്ദാക്കി.
