ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ചയിൽ റോഡുകൾ മഞ്ഞു മൂടിയതോടെ ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ സ്കൂൾ ബസുകൾ റദ്ദാക്കി.

ദുർഹം മേഖല
മോശം കാലാവസ്ഥ കാരണം സോൺ 1 (ബ്രോക്ക് ഏരിയ), സോൺ 2 (അക്സ്ബ്രിഡ്ജ് ഏരിയ), സോൺ 3 (സ്കഗോഗ് ഏരിയ) എന്നിവിടങ്ങളിൽ ദുർഹം ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിനും ദുർഹം കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിനുമുള്ള ബസുകൾ റദ്ദാക്കിയതായി ദുർഹം സ്റ്റുഡൻ്റ് ട്രാൻസ്പോർട്ടേഷൻ സർവീസസ് അറിയിച്ചു. എന്നാൽ എല്ലാ സ്കൂളുകളും തുറന്നിട്ടുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.