Sunday, December 21, 2025

അതിശൈത്യം: ജിടിഎയിലും തെക്കൻ ഒൻ്റാരിയോയിലും മുന്നറിയിപ്പ്

Winter storm expected in the GTA and southern Ontario this week

ടൊറൻ്റോ : അടുത്ത രണ്ടു ദിവസം തെക്കൻ ഒൻ്റാരിയോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും അതിശൈത്യകാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ പ്രവിശ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഞ്ഞുമഴ, മഞ്ഞുവീഴ്ച, കാറ്റ് എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ജിടിഎയുടെ വടക്ക് ഭാഗങ്ങളിൽ വ്യാഴാഴ്ച 15 മില്ലിമീറ്റർ വരെ മഞ്ഞുവീഴ്ചയും മിസ്സിസാഗ, ബ്രാംപ്ടൺ, ടൊറൻ്റോ, ദുർഹം, ഹാൾട്ടൺ മേഖലകളിൽ അഞ്ച് മില്ലിമീറ്റർ മഞ്ഞുവീഴ്ചയും ഉണ്ടായേക്കാം.

ഗ്രേറ്റർ ടൊറൻ്റോയിൽ ബുധനാഴ്ച താപനില രാവിലെ മൈനസ് 4 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ കാറ്റിനൊപ്പം തണുപ്പ് മൈനസ് 16 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. ബുധനാഴ്ച രാത്രി മഞ്ഞുവീഴ്ചയ്ക്ക് 60 ശതമാനം സാധ്യതയുണ്ട്. വ്യാഴാഴ്‌ച കാറ്റും മഞ്ഞുമഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. കാറ്റ് വൈകുന്നേരം വരെ തുടരും. ചുഴലിക്കാറ്റിന് 40% സാധ്യത ഉണ്ടെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!