ശനിയാഴ്ച രാത്രി ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും 18 പേര്‍ മരിച്ചു.50ല്‍ ഏറെ പേര്‍ക്ക് പരുക്ക്. മഹാ കുംഭമേളയ്ക്കായി പോകുന്നവര്‍ക്കായുള്ള രണ്ട് പ്രത്യേക ട്രെയിനുകള്‍ വൈകിയതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. സ്റ്റേഷനിലെ 13, 14, 15 പ്ലാറ്റ്‌ഫോമുകളില്‍ രാത്രി എട്ട് മണിയോടെ പ്രയാഗ്രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെയാണ് സംഭവം.

റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അവര്‍ വ്യക്തമാക്കി.
