Friday, August 14, 2026

നോവസ്‌കോഷ നോമിനി പ്രോഗ്രാമുകള്‍ക്ക് അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തി; സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ഹാലിഫാക്‌സ്: നോവസ്‌കോഷ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന് (എന്‍.എസ്.പി.എന്‍.പി) കീഴിലുള്ള അപേക്ഷകള്‍ക്ക് പുതിയ ഫീസ് ഏര്‍പ്പെടുത്തി. സ്‌കില്‍ഡ് വര്‍ക്കര്‍, നോവസ്‌കോഷ ഗ്രാജുവേറ്റ്, നോവസ്‌കോഷ എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയ വര്‍ക്കര്‍ സ്ട്രീമുകളില്‍ അസസ്‌മെന്റിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ 1,000 ഡോളര്‍ അപേക്ഷാ ഫീസായി നല്‍കണം. അതേസമയം എന്റര്‍പ്രണര്‍ സ്ട്രീമിന് 2,000 കനേഡിയന്‍ ഡോളറാണ് ഫീസ്.സെപ്റ്റംബര്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

പ്രോഗ്രാം നടത്തിപ്പും അസസ്‌മെന്റ് പ്രക്രിയകളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അപേക്ഷകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്ന് തൊഴില്‍, നൈപുണ്യ, കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കുന്നതിന് നിലവില്‍ ഫീസില്ല. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് താല്‍പ്പര്യ പത്രം നല്‍കിയവരാണെങ്കിലും അതിനുശേഷമാണ് അസസ്‌മെന്റിനായി തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ പുതിയ ഫീസ് നല്‍കേണ്ടിവരും.

അതേസമയം സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് സെലക്ഷന്‍ ലെറ്റര്‍ ലഭിച്ചവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കാനഡയിലെ ഭൂരിഭാഗം പ്രവിശ്യകളും നിലവില്‍ അപേക്ഷാ ഫീസ് ഈടാക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!