Thursday, October 16, 2025

പുതിയ GST പേയ്‌മെൻ്റ് വർധന ജൂലൈ മുതൽ

New GST Payment Increase Coming In mid-2025

ഓട്ടവ : കാനഡക്കാർക്ക് ഒരു സന്തോഷവാർത്ത. 2025-ൽ പുതിയ GST പേയ്‌മെൻ്റ് വർധന വരുന്നു. 2024-ലെ നികുതി റിട്ടേണിനെ അടിസ്ഥാനമാക്കി, പുതിയ GST പേയ്മെൻ്റുകൾ ജൂലൈയിൽ കനേഡിയൻ പൗരന്മാരുടെ പോക്കറ്റുകളിലേക്ക് എത്തും. കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ള നികുതി രഹിത ത്രൈമാസ പേയ്‌മെൻ്റാണ് ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി). സ്ഥിര താമസക്കാർ, അഭയാർത്ഥികൾ, താൽക്കാലിക താമസക്കാർ (ഉദാ. രാജ്യാന്തര വിദ്യാർത്ഥികൾ, വർക്ക് പെർമിറ്റ് ഉടമകൾ) എന്നിവരുൾപ്പെടെ പുതുതായി വരുന്നവർക്കും GST പേയ്‌മെൻ്റിന് അർഹതയുണ്ട്.

വർഷത്തിൽ നാല് തവണയാണ് പേയ്മെൻ്റുകൾ വിതരണം ചെയ്യുന്നത്. മുൻവർഷത്തെ ആദായനികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുക. യോഗ്യരായ കനേഡിയൻ പൗരന്മാർക്കും അവരുടെ പങ്കാളിക്കും / പൊതു നിയമ പങ്കാളിക്കും 19 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പേയ്മെൻ്റ് ലഭിക്കും. ഓരോ വർഷവും, ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി, പണപ്പെരുപ്പം കണക്കിലെടുത്ത് CRA ആനുകൂല്യ പേയ്മെൻ്റുകൾ ക്രമീകരിക്കുന്നു. 2024-നെ അപേക്ഷിച്ച് 2025-ൽ, GST/HST പേയ്‌മെൻ്റിൽ 2.7% വർധന ഉണ്ടാകും. ഇത് കഴിഞ്ഞ വർഷത്തെ 4.7% കുതിച്ചുചാട്ടത്തേക്കാൾ ചെറുതാണെങ്കിലും, യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ആശ്വാസം നൽകും. ഏപ്രിൽ 4, ജൂലൈ 4, ഒക്ടോബർ 3 എന്നീ തീയതികളിലാണ് 2025-ൽ GST പേയ്മെൻ്റ് വിതരണം ചെയ്യുക.

2025-ൽ എത്ര GST പേയ്‌മെൻ്റ് ലഭിക്കും?

അവിവാഹിതരായ വ്യക്തികൾ : പ്രതിവർഷം 349 ഡോളർ വരെ (2024-ൽ 340 ഡോളർ)
കുട്ടികൾ : പ്രതിവർഷം 184 ഡോളർ വരെ (2024-ൽ 179 ഡോളർ)
ദമ്പതികൾ : പ്രതിവർഷം 698 ഡോളർ വരെ
സിംഗിൾ സപ്ലിമെൻ്റ് : യോഗ്യരായ കുറഞ്ഞ വരുമാനമുള്ള സിംഗിൾസിന് പ്രതിവർഷം 184 ഡോളർ വരെ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!