Sunday, August 17, 2025

സൗത്ത് എറ്റോബിക്കോയിൽ ജൂൽറി കവർച്ച: പ്രതികളെ തിരയുന്നു

Police investigating jewelry store robbery in Etobicoke

ടൊറൻ്റോ : ഒൻ്റാരിയോയിലുടനീളം ജൂൽറി കവർച്ച തുടർക്കഥയാകുന്നു. വെള്ളിയാഴ്ച വൈകിട്ട് സൗത്ത് എറ്റോബിക്കോയിലെ ജൂൽറിയിൽ മോഷണം നടന്നതായി പൊലീസ് അറിയിച്ചു. വൈകിട്ട് 6:15 ഓടെ ക്വീൻസ്‌വേയിൽ കിപ്ലിംഗ് അവന്യൂവിലുമുള്ള മാളിനുള്ളിലെ ജൂൽറിയിലാണ് മോഷണം നടന്നത്. ജൂൽറിയിൽ കടന്നു കയറിയ പ്രതികൾ ഷോ കേയ്സുകൾ അടിച്ച് തകർത്ത് ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അടുത്തിടെ ഒൻ്റാരിയോയിലുടനീളം നിരവധി ജൂൽറികളിലാണ് മോഷണവും മോഷണശ്രമവും അരങ്ങേറിയത്. ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ നിരവധി ജൂല്‍റി കവര്‍ച്ചകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ പകുതിയോടെ, ഫെയര്‍വ്യൂ മാളിലെ ജൂല്‍റിയില്‍ നിരവധി പ്രതികള്‍ കടന്നുകയറി, ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. ജനുവരിയിൽ മിസ്സിസാഗയിലെ എറിന്‍ മില്‍സ് ടൗണ്‍ സെന്ററിലെ ജൂല്‍റിയിൽ മോഷണം നടന്നു. മാര്‍ക്കമിലെ ഡെനിസണ്‍ സ്ട്രീറ്റിലുള്ള കെന്നഡി റോഡ് ഏരിയയിലുള്ള ജൂല്‍റിയിൽ ജനുവരി 25-ന് വൈകിട്ട് അഞ്ചരയോടെ മോഷണശ്രമം നടന്നിരുന്നു. സ്കാർബ്റോ, വാട്ടർലൂ, സ്ട്രാറ്റ്ഫോർഡ്, നയാഗ്രയിലെ സെൻ്റ് കാതറിൻസ്, ബർലിംഗ്ടൺ, നോർത്ത് യോർക്ക്, കിച്ചനർ തുടങ്ങി പ്രവിശ്യയിലുടനീളമുള്ള ജൂൽറികളിൽ മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!