ടൊറൻ്റോ : ഇന്ന് രാവിലെ ഡോൺ വാലി പാർക്കിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ടൊറൻ്റോ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. ഡോൺ വാലി പാർക്ക്‌വേ നോർത്ത് & ബേവ്യൂ അവന്യൂവിന് സമീപം രാവിലെ 6:40-ഓടെ പൊലീസ് കാറും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പുറമെ മറ്റൊരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പാരാമെഡിക് സർവീസസ് അറിയിച്ചു.