ഹാലിഫാക്സ് : നഗരമധ്യത്തിൽ കുത്തേറ്റ് ആറു വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റതായി ഹാലിഫാക്സ് പൊലീസ്. കേസിൽ 19 വയസ്സുള്ള യുവതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബാറിംഗ്ടൺ സ്ട്രീറ്റിലെ 1900 ബ്ലോക്കിലാണ് സംഭവം. കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പൊലീസ് പറയുന്നു. മാരകമായ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയും കുട്ടിയും തമ്മിലുള്ള ബന്ധം വ്യക്തമല്ല. പുരോഗമിക്കുന്നു. സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നവരോ വിഡിയോ ദൃശ്യം കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു.