കീവ് : റഷ്യൻ ആക്രമണത്തിൽ തകർന്ന് ഉക്രെയ്‌നിന് 25 കവചിത വാഹനങ്ങളും റഷ്യൻ ആസ്തികളിൽ നിന്നും പിടിച്ചെടുത്ത 500 കോടി ഡോളർ ഫണ്ടും നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. റഷ്യയുടെ അധിനിവേശത്തിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിൽ നടന്ന സമാധാന-സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. റഷ്യ രാജ്യത്തിൻ്റെ പവർ ഗ്രിഡിനെ ആക്രമിക്കുന്നതിനാൽ ഊർജ സുരക്ഷയിൽ ഉക്രെയ്‌നെ സഹായിക്കാൻ കാനഡ ഗ്രാൻ്റ് നൽകുമെന്നും ട്രൂഡോ അറിയിച്ചു. 2022-ന് ശേഷം ട്രൂഡോയുടെ ഉക്രെയ്നിലേക്കുള്ള നാലാമത്തെ സന്ദർശനമാണിത്.

എന്നാൽ, ഉക്രെയ്‌ൻ്റെ നാറ്റോ പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കാത്ത ട്രൂഡോ, ഉക്രേനിയൻ ചരിത്രം മായ്‌ക്കാനും അവരുടെ സാമ്രാജ്യം വിപുലീകരിക്കാനുമാണ് റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതെന്ന് പറഞ്ഞു. അടുത്തിടെ യുക്രൈനിൽ എത്തിച്ച യുദ്ധവിമാനത്തിനുള്ള സംവിധാനങ്ങൾക്ക് പുറമെ നാല് എഫ്-16 ഫ്ലൈറ്റ് സിമുലേറ്ററുകളും കാനഡ നൽകുമെന്ന് ട്രൂഡോ അറിയിച്ചു.