Sunday, December 21, 2025

കുവൈത്തിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി പാം

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കമ്പനികളുട വർക്ക് പെർമിറ്റിനായുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം). ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സൗദ് അൽ സബാഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ ഉടമകൾക്കോ, അംഗീകൃത ഉദ്യോഗസ്ഥർക്കോ മറ്റ് സ്ഥാപനങ്ങൾ ആരംഭിക്കാൻ അനുവാദമില്ല. നിലവിൽ പാം ഏർപ്പെടുത്തിയ വിലക്ക് ഏത് കരണത്തലാണോ അത് ആദ്യം നിയമപരമായി പരിഹരിക്കണം.

കാലഹരണപ്പെട്ട ഒന്നോ അതിലധികമോ ലൈസൻസുകൾ കമ്പനി ഫയലിൽ റജിസ്റ്റർ ചെയ്യുക. കമ്പനിയുടെ മേൽവിലാസം, തൊഴിലാളികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് പ്രധാനമായും, ഫയലുകൾ മരവിപ്പിക്കാൻ സാധ്യതയെന്ന് പാമിന്റെ വക്താവ് മുഹമ്മദ് അൽമുസൈനി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!