Monday, August 18, 2025

സ്കാർബ്റോയിൽ വാഹനമോഷണം: മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

3 Toronto teens arrested and charged following carjacking in Scarborough

ടൊറൻ്റോ : സ്കാർബ്റോയിൽ നടന്ന വാഹനമോഷണവുമായി ബന്ധപ്പെട്ട് ടൊറൻ്റോ സ്വദേശികളായ മൂന്ന് കൗമാരക്കാർ അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കെന്നഡി, എല്ലെസ്മിയർ റോഡുകൾക്ക് സമീപം ഡോർസെറ്റ് പാർക്കിലാണ് സംഭവം. ടൊറൻ്റോയിൽ നിന്നുള്ള 17, 15, 14 വയസ്സ് പ്രായമുള്ള മൂന്ന് കൗമാരക്കാരാണ് അറസ്റ്റിലായത്. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം മൂന്നു പേരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.

മോഷ്ടിച്ച ഹോണ്ട സിവിക് കാറിലെത്തിയാണ് ഇവർ കാർ മോഷ്ടിച്ചത്. മുഖംമൂടി ധരിച്ച് ഡോർസെറ്റ് പാർക്കിലെ പാർക്കിങ് സ്ഥലത്ത് എത്തിയ യുവാക്കൾ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് അടുത്തേക്ക് എത്തി. യുവാക്കളിലൊരാൾ ആയുധം കാണിച്ച് വാഹനം കൈമാറാൻ ആവശ്യപ്പെട്ടു. തുടർന്ന് മൂവരും ഹോണ്ട സിവിക്കിലും മോഷ്ടിച്ച വാഹനത്തിലുമായി സ്ഥലം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ടൊറൻ്റോ പൊലീസ് സർവീസിൻ്റെ ഹോൾഡ് അപ്പ് സ്‌ക്വാഡിലെ അംഗങ്ങളും ഓർഗനൈസ്ഡ് ക്രൈം എൻഫോഴ്‌സ്‌മെൻ്റ്, ഡോഗ് സർവീസസ്, 42 ഡിവിഷനിലെ മേജർ ക്രൈം യൂണിറ്റ് എന്നിവയിലെ ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച വാഹനം കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പിന്നീട് മോഷ്ടിച്ച ഹോണ്ട സിവിക്കും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ 416-808-7350 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!