Tuesday, October 14, 2025

ഫെഡറൽ സ്കൂൾ ഫുഡ് പ്രോഗ്രാമിൽ ഒപ്പുവെച്ച് സസ്കാച്വാൻ

Saskatchewan signs on to $16M school food program

റെജൈന : ഫെഡറൽ സർക്കാരിന്‍റെ സ്കൂൾ ഫുഡ് പ്രോഗ്രാമിൽ ഒപ്പുവെച്ച് സസ്കാച്വാൻ. കരാർ പ്രകാരം ഫെഡറൽ ഗവൺമെൻ്റ് മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി 60 ലക്ഷം ഡോളർ നിക്ഷേപിക്കും. പ്രവിശ്യയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്ന കുട്ടികൾക്ക് സ്ഥിരവും പോഷകപ്രദവുമായ ഭക്ഷണം ലഭ്യമാക്കാൻ പദ്ധതി സഹായിക്കുമെന്ന് ഫെഡറൽ ഫാമിലീസ്, ചിൽഡ്രൻ ആൻഡ് സോഷ്യൽ ഡെവലപ്മെൻ്റ് മന്ത്രി ജെന്ന സഡ്സ് അറിയിച്ചു.

പോഷകാഹാരം വിദ്യാർത്ഥികളെ മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്ന് സസ്കാച്വാൻ വിദ്യാഭ്യാസ മന്ത്രി എവററ്റ് ഹിൻഡ്‌ലി പറഞ്ഞു. കൂടാതെ പ്രവിശ്യയിലെ രണ്ട് കുട്ടികളുള്ള കുടുംബങ്ങൾക്ക് ഗ്രോസറി ബില്ലിൽ പ്രതിവർഷം ശരാശരി 800 ഡോളർ വരെ ലാഭിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!