Wednesday, March 11, 2026

സൗജന്യ RSV വാക്സിൻ: പ്രായപരിധിയിൽ ഇളവുമായി ആൽബർട്ട

RSV vaccinations now free for Albertans 70 years and older

എഡ്മിന്‍റൻ : സൗജന്യ RSV വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയിൽ ഇളവ് നൽകി ആൽബർട്ട ഹെൽത്ത്. മാർച്ച് 10 വരെ, 70 വയസും അതിൽ കൂടുതലുമുള്ള ആൽബർട്ട നിവാസികൾക്കും 60 വയസും അതിൽ കൂടുതലുമുള്ള ഫസ്റ്റ് നേഷൻസ്, മെറ്റിസ്, ഇൻയൂട്ട് നിവാസികൾക്കും സൗജന്യമായി RSV വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ട്. പ്രവിശ്യാ ധനസഹായത്തോടെയുള്ള ആർഎസ്‌വി വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി 75 വയസ്സായിരുന്നു. ശ്വാസനാളത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന അണുബാധയാണ് ആർഎസ്‌വി.

കമ്മ്യൂണിറ്റി ഫാർമസികൾ, 20 മെഡിക്കൽ ക്ലിനിക്കുകൾ, 170 എഎച്ച്എസ് പബ്ലിക് ഹെൽത്ത് സെൻ്ററുകൾ, ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ എന്നിവിടങ്ങളിൽ നിന്നും യോഗ്യരായ പ്രവിശ്യാ നിവാസികൾക്ക് വാക്സിൻ സ്വീകരിക്കാം. അതേസമയം യോഗ്യതയില്ലാത്തവർക്ക് 300 ഡോളർ നൽകി ഒരു ഫാർമസിസ്റ്റിൽ നിന്ന് വാക്സിൻ വാങ്ങാം. വാക്സിൻ ബുക്ക് ചെയ്യുന്നതിന് ആൽബർട്ട വാക്സിൻ ബുക്കിങ് സിസ്റ്റം ഉപയോഗിക്കാം. പ്രാദേശിക ഫാർമസി വഴിയോ 811 എന്ന നമ്പറിൽ വിളിച്ച് ഹെൽത്ത് ലിങ്കിൽ ബുക്ക് ചെയ്യാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!