Thursday, May 7, 2026

കൊക്രെയ്‌നിന് സമീപം ഹൈവേ 1 എ-യിൽ വാഹനാപകടം: യുവാവ് മരിച്ചു

കാൽഗറി : ബുധനാഴ്ച രാവിലെ ഹൈവേ 1 A-യിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു. കൊക്രെയ്‌നിന് ഈസ്റ്റിലുള്ള മൗണ്ടൻ റിഡ്ജ് പ്ലേസിന്‍റെ ഇന്‍റർസെക്ഷനിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കാൽഗറി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂടാതെ രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റതായി പൊലീസ് പറഞ്ഞു. കൂട്ടിയിടിയുടെ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!