Monday, August 18, 2025

ട്രാൻസ്‌കോണ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി ഷാനൻ കോർബറ്റിന് വിജയം

Transcona elects NDP Shannon Corbett as new MLA

വിനിപെഗ് : നിയമനിർമ്മാണ സഭയിൽ തങ്ങളെ പ്രതിനിധീകരിക്കാൻ ട്രാൻസ്‌കോണ നിവാസികൾ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ തിരഞ്ഞെടുത്തു. ഷാനൻ കോർബറ്റ് റൈഡിങിലെ പുതിയ എംഎൽഎയാകും. അടുത്ത എതിരാളിയായ പ്രോഗ്രസീവ് കൺസർവേറ്റീവ് സ്ഥാനാർത്ഥി ഷോൺ നാസണിനെ 2,047 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാനൻ കോർബറ്റ് വിജയിച്ചത്. ഇലക്ഷൻസ് മാനിറ്റോബയുടെ കണക്കനുസരിച്ച് ട്രാൻസ്‌കോണ കൊളീജിയേറ്റിലെ വൈസ് പ്രിൻസിപ്പൽ ആയ ഷാനൻ കോർബെറ്റിന് 3,616 വോട്ടുകൾ ലഭിച്ചപ്പോൾ മുൻ സിറ്റി കൗൺസിലറായ ഷോൺ നാസണിന് 1,569 വോട്ടുകൾ മാത്രമാണ് നേടാനായത്. അതേസമയം മത്സരരംഗത്ത് ഉണ്ടായിരുന്ന ലിബറൽ സ്ഥാനാർത്ഥി ബ്രാഡ് ബൗഡ്രോയ്ക്ക് 217 വോട്ടുകൾ ലഭിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി സൂസൻ ഓച്ചിന് 208 വോട്ടുകൾ ലഭിച്ചു. 31.44 ശതമാനമായിരുന്നു പോളിങ്.

വിദ്യാഭ്യാസ മന്ത്രിയായിരുന്ന എൻഡിപി എംഎൽഎ നെല്ലോ അൽതോമറെയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 1969-ൽ റൈഡിങ് രൂപീകൃതമായതിന് ശേഷം എൻഡിപിയുടെ ശക്തികേന്ദ്രം എന്ന അറിയപ്പെടുന്ന ട്രാൻസ്‌കോണയിൽ രണ്ട് തവണ മാത്രമാണ് പാർട്ടി പരാജയപ്പെട്ടത്. 1988-ൽ ഒരു തവണ ലിബറലുകളോടും രണ്ടാം തവണ 2016-ൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയോടുമാണ് എൻഡിപി പരാജയപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!