കാൽഗറി : നഗരത്തിലെ ക്രോചൈൽഡ് ട്രയലിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സൗത്ത് വെസ്റ്റ് ഫ്‌ലാൻഡേഴ്‌സ് അവന്യൂവിലെ നോർത്ത്‌ബൗണ്ട് ക്രോചൈൽഡ് ട്രയലിൽ രാവിലെ എട്ടരയോടെയാണ് സംഭവം.

നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഒരു എസ്‌യുവി റോഡിൻ്റെ വലതുവശത്തുള്ള ഒരു തൂണിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന് സൗത്ത് വെസ്റ്റ് നോർത്ത്ബൗണ്ട് ക്രോചൈൽഡ് 50 അവന്യൂ അടച്ചു. അന്വേഷണത്തിനായി മണിക്കൂറുകളോളം റോഡ് അടച്ചിടുമെന്നാണ് കരുതുന്നത്.