Sunday, August 17, 2025

കുട്ടികൾക്ക് അഞ്ചാംപനി വാക്സിൻ നൽകണം: പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ

Measles; Doctors urging parents get their children vaccinated

ഓട്ടവ : പ്രവിശ്യയിൽ അഞ്ചാംപനി കേസുകൾ വർധിച്ച സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഓട്ടവയിൽ സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ കേസുകളൊന്നും ഇല്ലെങ്കിലും, ഒൻ്റാരിയോയിൽ ഈ ആഴ്ച 102 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മൊത്തം അഞ്ചാംപനി കേസുകളുടെ എണ്ണം 572 ആയി ഉയർന്നു. ഇതിൽ അണുബാധിതരായ 36 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള കുട്ടികൾ സുരക്ഷിതരാണെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. 12 മാസം പ്രായമുള്ളതും നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ളതുമായ കുട്ടികൾക്കായി കാനഡയിൽ രണ്ട് ഡോസ് വാക്സിൻ നൽകുന്നുണ്ട്. ഇതിലൂടെ അഞ്ചാംപനിയെ തടയാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!