ടൊറൻ്റോ : ടിടിസി ബസിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ എഗ്ലിൻ്റൺ അവന്യൂ വെസ്റ്റിലെ വെസ്റ്റൺ റോഡ് ഏരിയയിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയിൽ ബസിനുള്ളിൽ ഒരാളെ കണ്ടെത്തി. ഇയാളെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പാരാമെഡിക്കുകൾ അറിയിച്ചു. പരാതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.