ടൊറൻ്റോ : വാരാന്ത്യ ശീത കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ വൈദ്യുതി തകരാർ നേരിടുന്നതിനാൽ മധ്യ, കിഴക്കൻ ഒൻ്റാരിയോയിലുടനീളമുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്ന് ഹൈഡ്രോ വൺ പറയുന്നു.

കവാർത്ത പൈൻ റിഡ്ജ് ഡിസ്ട്രിക്ട് സ്കൂൾ ബോർഡ്
മാർച്ച് 31 തിങ്കളാഴ്ച എല്ലാ സ്കൂളുകളിലേയും ശിശു സംരക്ഷണ കേന്ദ്രങ്ങളിലേയും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധിയാണ്.
പീറ്റർബറോ വിക്ടോറിയ നോർത്തംബർലാൻഡ്, ക്ലാറിംഗ്ടൺ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്
കത്തോലിക്കാ വിദ്യാഭ്യാസ കേന്ദ്രം ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു
സിംകോ കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്
മാർച്ച് 31 തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി

മരങ്ങൾ ഒടിഞ്ഞുവീണ് പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി തടസ്സപ്പെട്ടതോടെ ഞായറാഴ്ച പീറ്റർബറോ സിറ്റി, ഒറിലിയ, ബ്രോക്ക് ടൗൺഷിപ്പ് എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബാരി സിറ്റിയിലും ഡിസ്ട്രിക്റ്റ് ഓഫ് മസ്‌കോകയിലും പ്രത്യേക മുന്നറിയിപ്പ് നൽകി. ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മരങ്ങൾ വൈദ്യുത ലൈനുകളിൽ വീണതിനാൽ പല റോഡുകളും അടച്ചിട്ടുണ്ട്. ജീവനക്കാർ ജില്ലയിലുടനീളം പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ, മരങ്ങളും വൈദ്യുതി ലൈനുകളും വീണുകൊണ്ടിരിക്കുന്നതിനാൽ, ജനങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, അടിയന്തിര സേവനങ്ങൾ ലഭിക്കാതെ കുടുങ്ങിപ്പോകാൻ സാധ്യത ഉണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.