ഓട്ടവ : ഓരോ കനേഡിയൻ പൗരന്മാരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന HST/GST പേയ്മെൻ്റ് ഏപ്രിൽ 4-ന് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. നികുതി രഹിത ത്രൈമാസ പേയ്മെന്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

അവിവാഹിതർക്ക് 519 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 680 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുക. 2023-ൽ ഫയൽ ചെയ്ത നികുതിയെ അടിസ്ഥാനമാക്കിയാണ് നിലവിലെ തുക കണക്കാക്കിയിരിക്കുന്നത്. ഏപ്രിൽ 4-ന് GST/HST ക്രെഡിറ്റ് യോഗ്യരായ ഓരോ കനേഡിയൻ പൗരന്മാർക്കും ലഭിക്കും. അടുത്ത പേയ്മെൻ്റുകൾ ജൂലൈ 5-നും ഒക്ടോബർ 3-നും വിതരണം ചെയ്യും. അതേസമയം ജൂലൈ മുതൽ, 2024 നികുതി റിട്ടേൺ അടിസ്ഥാനമാക്കി HST/GST പേയ്മെൻ്റ് വർധിക്കും. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 184 ഡോളർ എന്നിങ്ങനെയായിരിക്കും തുക വർധിക്കുക.
