യെല്ലോ നൈഫ് : 2025-ലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാം (NTNP). മാർച്ച് 6-ന് അപേക്ഷ സ്വീകരിക്കുന്ന കാലയളവ് അവസാനിച്ചതായി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. 90 അപേക്ഷകൾ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത അപേക്ഷകരെ ഇമെയിൽ വഴി അറിയിക്കുകയും ചെയ്തതായി വകുപ്പ് പറയുന്നു. അതേസമയം നിലവിൽ തിരഞ്ഞെടുക്കാത്ത അപേക്ഷകൾ 2025 ഡിസംബർ 12 വരെ ഇൻടേക്ക് ക്യൂവിൽ തുടരും. അപേക്ഷ നിരസിക്കുകയോ പിൻവലിക്കുകയോ ചെയ്യുകയാണെങ്കിൽ, മൂല്യനിർണ്ണയത്തിനായി ഇൻടേക്ക് ക്യൂവിൽ നിന്ന് NTNP മറ്റൊരു ആപ്ലിക്കേഷൻ തിരഞ്ഞെടുക്കും.

2025-ലെ നോർത്ത് വെസ്റ്റ് ടെറിറ്ററീസിന്‍റെ നോമിനേഷൻ അലോക്കേഷൻ 150 ആണ്. 2024-ൽ 60 അപേക്ഷകൾ ഇനിയും പ്രോസ്സസ് ചെയ്യാൻ ഉള്ളതിനാൽ ഈ വർഷം NTNP 90 അപേക്ഷകൾ മാത്രമാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷത്തെ 60 അപേക്ഷകൾ ഈ വർഷത്തെ അലോക്കേഷനു കീഴിലായിരിക്കും പ്രോസസ്സ് ചെയ്യുന്നത്.