മൺട്രിയോൾ : വാരാന്ത്യത്തിലുണ്ടായ ഹിമക്കാറ്റിനു ശേഷം തിങ്കളാഴ്ച രാവിലെ പതിനായിരക്കണക്കിന് കെബെക്ക് നിവാസികൾക്ക് വൈദ്യുതിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒൻ്റാരിയോയിൽ ആഞ്ഞടിച്ച ഹിമക്കാറ്റ് തെക്കൻ കെബെക്കിലും സാരമായ നാശനഷ്ടങ്ങൾക്ക് കാരണമായി. അതേസമയം മൺട്രിയോളിൽ തിങ്കളാഴ്ച ശക്തമായ മഴയും ഉയർന്ന താപനില 15 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലനൗഡിയർ (29,140), ലോറൻഷ്യൻസ് (24,728) മേഖലകളിലെ ഉപയോക്താക്കളെയാണ് വൈദ്യുതി തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചത്. കൂടാതെ, എസ്ട്രി മേഖലയിൽ വൈദ്യുതിയില്ലാത്ത 2,232 വീടുകളും മോണ്ടെറെജിയിൽ 667 വീടുകളുമുണ്ട്. ഇതോടെ തകരാർ നേരിടുന്ന മൊത്തം വീടുകളുടെ എണ്ണം 62,264 ആയി ഉയർന്നു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് സെൻ്റർ ഡി സർവീസ് സ്‌കോളെയേഴ്‌സ് (CSS) de Saint-Hyacinthe ൻ്റെ സ്കൂൾ ഗതാഗതം നാല് മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. Abitibi-Témiscamingue മേഖലയിൽ, CSS de Rouyn-Noranda, CSS du Lac-Abitibi, CSS Harricana എന്നിവിടങ്ങളിൽ ബസുകൾ മണിക്കൂറുകളോളം വൈകി. സ്കൂളുകൾ തുറന്നിട്ടുണ്ടെങ്കിലും, CSS du Lac-Témiscamingue, CSS de l’Or et des Bois എന്നിവയ്ക്കുള്ള ബസുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. അതേസമയം, മൗറിസിയിലെ CSS de l’Énergie, La Tuque, Parent സെക്ടറുകളിലുള്ളവ ഒഴികെ മിക്ക സ്കൂളുകളും അടച്ചു.