ഓട്ടവ : കാനഡയിലെ തൊഴിലാളികൾക്ക് സന്തോഷിക്കാം. ഇന്ന് (ഏപ്രിൽ 1) മുതൽ, 4 കനേഡിയൻ പ്രവിശ്യകളിലെയും ഫെഡറൽ മിനിമം വേതന വർധന പ്രാബല്യത്തിൽ വരും. ഈ വർധന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും വർധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടുന്നതിനും തൊഴിലാളികളെ സഹായിക്കും. ഫെഡറൽ വേതന വർധനയ്ക്ക് ഒപ്പം നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, ന്യൂബ്രൺസ്വിക്, യൂകോൺ എന്നിവയാണ് മിനിമം വേതനം വർധിപ്പിക്കുന്നത്.

ഏപ്രിൽ 1-ന്, കാനഡയിലെ ഫെഡറൽ മിനിമം വേതനം 45-സെൻ്റ് വർധിച്ച് 17.30 ഡോളറിൽ നിന്നും 17.75 ഡോളറായി ഉയരും. ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലകളിലെ ഇരുപത്തിആറായിരത്തിലധികം തൊഴിലാളികൾക്ക് ഈ വർധന നേരിട്ട് പ്രയോജനം ചെയ്യും. ഉപഭോക്തൃ വില സൂചിക (CPI)യ്ക്ക് അനുസരിച്ചാണ് വേതന വർധന നടപ്പിലാക്കുന്നത്.