ടൊറൻ്റോ : വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സിറ്റി ഓഫ് ഹാമിൽട്ടൺ ജീവനക്കാരൻ മരിച്ചു. രാവിലെ പത്തരയോടെ മാർട്ടിൻഡേൽ ക്രസൻ്റിന് സമീപമുള്ള ഗോൾഫ് ലിങ്ക്സ് റോഡിലാണ് അപകടം. ഗോൾഫ് ലിങ്ക്സിൽ പടിഞ്ഞാറോട്ട് പോകുകയായിരുന്ന സെഡാൻ ഹാമിൽട്ടൺ സിറ്റിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ സിറ്റി ഓഫ് ഹാമിൽട്ടൺ ജീവനക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റൊരാളെ നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിലും മരിച്ചതായി സ്ഥിരീകരിച്ചു. സെഡാൻ ഡ്രൈവർക്കും നിസാര പരുക്കുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
