സാസ്കറ്റൂൺ : ഏകദേശം രണ്ട് വർഷത്തോളം നീണ്ട ചർച്ചകൾക്കും ബൈൻഡിങ് ആർബിട്രേഷനും ശേഷം പ്രവിശ്യയുമായി പുതിയ കരാറിൽ എത്തിയതായി സസ്കാച്വാൻ ടീച്ചേഴ്‌സ് ഫെഡറേഷൻ (SSBA). പ്രതിവർഷം രണ്ടു കോടി ഡോളറിൻ്റെ ക്ലാസ് കോംപ്ലക്‌സിറ്റി ഫണ്ടും ക്ലാസ് കോംപ്ലക്‌സിറ്റി പ്രശ്‌നങ്ങളിൽ സഹായിക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുന്നതായി പ്രവിശ്യയിലെ 27 സ്കൂൾ ബോർഡുകളെ പ്രതിനിധീകരിക്കുന്ന SSBA അറിയിച്ചു.

ഒരു പുതിയ കരാറിനായുള്ള ചർച്ച 2023 മെയ് മാസത്തിൽ ആരംഭിച്ചിരുന്നു. 2023 സെപ്റ്റംബർ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയാണ് പുതിയ കരാർ കാലാവധി. പുതിയ കരാറിൻ്റെ ഫലമായി അഞ്ഞൂറിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുമെന്ന് ഫെഡറേഷൻ കണക്കാക്കുന്നു.
