ഓട്ടവ : യുഎസ് വാഹനങ്ങൾക്കുള്ള കാനഡയുടെ പ്രതികാര താരിഫ് ഇന്ന് രാത്രി പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ. യുഎസിന്‍റെ ഇറക്കുമതി താരിഫുകൾക്ക് മറുപടിയായി ഏപ്രിൽ 3-ന് കാനഡ പ്രഖ്യാപിച്ച പ്രതികാര താരിഫാണ് ഇന്ന് മുതൽ നടപ്പിൽ വരുന്നത്. കാനഡയുടെ പ്രതികാര താരിഫുകൾ പ്രകാരം യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന CUSMA അല്ലാത്ത വാഹനങ്ങൾക്ക് 25% അധിക നികുതി ഈടാക്കും.

യുഎസ് താരിഫുകൾ എത്രയും വേഗം നീക്കം ചെയ്യാനും കാനഡയിലെ തൊഴിലാളികൾ, വ്യാപാരസ്ഥാപനങ്ങൾ, സമ്പദ്‌വ്യവസ്ഥ, വ്യവസായം എന്നിവയെ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” ധനമന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.