ലണ്ടൻ ഒൻ്റാരിയോ : മുൻ ജൂനിയർ ഹോക്കി താരങ്ങൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ പുതിയ ജൂറിയുടെ മുമ്പാകെ വിചാരണ ആരംഭിക്കും. കേസിൽ സുപ്പീരിയർ കോടതി ജസ്റ്റിസ് മരിയ കരോക്കിയ മിസ്ട്രിയൽ പ്രഖ്യാപിച്ചതോടെയാണിത്.

മൈക്കൽ മക്ലിയോഡ്, കാർട്ടർ ഹാർട്ട്, അലക്സ് ഫോർമെൻ്റൺ, ഡിലൺ ഡ്യൂബ്, കാൽ ഫൂട്ട് എന്നിവരുടെ വിചാരണ ഈ ആഴ്ച ആദ്യം ആരംഭിച്ചെങ്കിലും ബുധനാഴ്ച നിലവിലുള്ള ജൂറിയെ പിരിച്ചുവിട്ടതായി ജസ്റ്റിസ് മരിയ കരോക്കിയ അറിയിക്കുകയായിരുന്നു. പുതിയ ജൂറിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ജൂറിയിൽ മൂന്ന് പുരുഷന്മാരും 11 സ്ത്രീകളും ഉൾപ്പെടുന്നതാണ് പുതിയ ജൂറി. പുതിയ വിചാരണ ഏകദേശം എട്ടാഴ്ച നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2018-ലെ ഹോക്കി കാനഡ ഗാല ഇവൻ്റിന് ശേഷം ലണ്ടൻ ഒൻ്റാരിയോയിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഡ്യൂബ്, ഹാർട്ട്, മക്ലിയോഡ്, ഫൂട്ട്, ഫോർമെൻ്റൺ എന്നിവർക്കെതിരെ കഴിഞ്ഞ വർഷം ആദ്യം കേസെടുത്തിരുന്നു.