ടൊറൻ്റോ : നഗരത്തിലെ മോസ് പാർക്കിന് സമീപം കുത്തേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ഡണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിനടുത്തുള്ള പാർലമെൻ്റ് – ബെർക്ക്‌ലി സ്ട്രീറ്റുകൾക്ക് സമീപമാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ യുവാവിനെ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.