വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പുതിയ ഏരിയ കോഡിന് ഹലോ പറയാൻ തയ്യാറാകൂ. 604, 250, 778, 236, 672 എന്നിവയ്ക്ക് ഒപ്പം ശനിയാഴ്ച മുതൽ 257 എന്ന പുതിയ ഏരിയ കോഡ് നിലവിൽ വരും. പുതിയ ഏരിയ കോഡ് നിലവിലുള്ള ഫോൺ നമ്പറുകളെ ബാധിക്കില്ല. കൂടാതെ പഴയ കോഡുകളുള്ളവ അവ തീരുന്നതുവരെ നൽകാം.

1990 അവസാനം വരെ ബ്രിട്ടിഷ് കൊളംബിയയിലെ ഏക ഏരിയ കോഡ് 604 ആയിരുന്നു. തുടർന്ന് 1996-ൽ 250 എന്ന കോഡും 2001-ൽ 778 എന്ന ഏരിയ കോഡും ചേർത്തു. 2013-ൽ 236, 672 എന്നീ ഏരിയ കോഡുകൾ നിലവിൽ വന്നു. അവസാനമായി 2019-ൽ 672 എന്ന ഏരിയ കോഡും പ്രവിശ്യയിൽ പ്രാബല്യത്തിൽ വന്നു. 1990-കളുടെ മധ്യത്തിൽ കാനഡയിലുടനീളം 15 ഏരിയ കോഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അത് ഇപ്പോൾ അമ്പതിൽ അധികമായി.
