Tuesday, October 14, 2025

ബ്രിട്ടിഷ് കൊളംബിയയിൽ മിനിമം വേതന വർധന ജൂൺ 1 മുതൽ

വൻകൂവർ : ഉയർന്ന പണപ്പെരുപ്പത്തെ മറികടക്കാൻ ബ്രിട്ടിഷ് കൊളംബിയ സർക്കാർ ഈ വാരാന്ത്യത്തിൽ മിനിമം വേതനം 2.6% വർധിപ്പിക്കും. ജൂൺ 1 ഞായറാഴ്ച മുതൽ പൊതു മിനിമം വേതനം മണിക്കൂറിന് 17.40 ഡോളറിൽ നിന്നും 17.85 ഡോളറായി വർധിക്കുമെന്ന് തൊഴിൽ മന്ത്രി ജെന്നിഫർ വൈറ്റ്സൈഡ് അറിയിച്ചു. 2024-ലെ വസന്തകാലത്ത് തൊഴിൽ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളെ തുടർന്നാണ് വർധന.

റെസിഡൻഷ്യൽ കെയർടേക്കർമാർ, ലൈവ്-ഇൻ ഹോം-സപ്പോർട്ട് തൊഴിലാളികൾ, ക്യാമ്പ് ലീഡർമാർ, ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്‌ലിങ്, ഡെലിവറി സർവീസസ് തൊഴിലാളികൾ എന്നിവരുടെ മിനിമം വേതന നിരക്കുകൾ ഞായറാഴ്ച അതേ നിരക്കിൽ വർധിക്കും. തൊഴിലാളികൾ കൂടുതൽ പിന്നോട്ട് പോകാതിരിക്കാൻ മിനിമം വേതനം ജീവിതച്ചെലവിനനുസരിച്ച് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ കഴിഞ്ഞ വർഷം പ്രവിശ്യ സർക്കാർ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

2018 മുതൽ എല്ലാ ജൂൺ 1-നും പ്രവിശ്യ അതിന്‍റെ മിനിമം വേതനം വർധിപ്പിക്കുന്നുണ്ട്. അന്ന് ആദ്യമായി മണിക്കൂറിന് 12.65 ഡോളറിൽ എത്തി. നിലവിൽ ഏറ്റവും ഉയർന്ന പ്രവിശ്യാ മിനിമം വേതനം ബ്രിട്ടിഷ് കൊളംബിയ വാഗ്ദാനം ചെയ്യുന്നു. ഒൻ്റാരിയോ 20 സെൻ്റ് പിന്നിലാണ്. യഥാക്രമം 19 ഡോളറും 17.59 ഡോളറും മിനിമം വേതനം നൽകുന്ന നൂനവൂട്ടും യൂകോണും ഏറ്റവും മുന്നിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!