Monday, August 18, 2025

ജൂണിലെ CRA ആനുകൂല്യ പേയ്‌മെന്റുകൾ

ഓട്ടവ : ഉയർന്ന ജീവിതച്ചെലവിനും പണപ്പെരുപ്പവും കാരണം ഞെരുക്കത്തിലായ കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി ജൂണിലെ കാനഡ റവന്യൂ ഏജൻസി പേയ്‌മെന്റുകൾ അക്കൗണ്ടിലേക്ക് എത്തുന്നു. സാമ്പത്തിക സമ്മർദ്ദം നിലനിൽക്കുന്ന ഓരോ കനേഡിയൻ കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വ്യക്തികൾക്കും അവ ജീവനാഡികളാണ്. വാടക, ഗ്രോസറി ബില്ലുകൾ, ചൂടാക്കൽ ചെലവുകൾ എന്നിവ പോലുള്ള ജീവിതച്ചെലവ് ബജറ്റുകളെ വെല്ലുവിളിക്കുന്നതിനാൽ, ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി CRA ഈ മാസം മൂന്ന് അവശ്യ ആനുകൂല്യ പേയ്‌മെന്റുകളാണ് വിതരണം ചെയ്യുന്നത്.

കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB), ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB), കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പേയ്‌മെന്റുകൾ എന്നിവയാണ് ജൂണിൽ വിതരണം ചെയ്യുന്നത്.

കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB)

18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകൾ വഹിക്കാൻ സഹായിക്കുന്ന നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. പണപ്പെരുപ്പവും ജീവിതച്ചെലവും വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ, സിസിബി കുടുംബങ്ങൾക്ക് ഒരു സുപ്രധാന വിഭവമാണ്. ജൂണിലേക്കുള്ള CCB പേയ്‌മെൻ്റ് ജൂൺ 20-ന് നേരിട്ടുള്ള നിക്ഷേപമായോ ചെക്കായോ യോഗ്യരായ കുടുംബങ്ങൾക്ക് ലഭിക്കും.

  • 6 വയസ്സിന് താഴെയുള്ള കുട്ടികൾ : പ്രതിവർഷം 7,787 ഡോളർ വരെ (ഏകദേശം 649 ഡോളർ/മാസം).
  • 6–17 വയസ്സ് പ്രായമുള്ള കുട്ടികൾ : പ്രതിവർഷം 6,570 ഡോളർ വരെ (ഏകദേശം 547ഡോളർ/മാസം).

ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB)

വർധിച്ചു വരുന്ന ഊർജ്ജ ചെലവുകൾ, നികുതികൾ, ദൈനംദിന ചെലവുകൾ എന്നിവയുമായി മല്ലിടുന്ന താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന, ഒൻ്റാരിയോ നിവാസികൾക്കുള്ള നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB). എണ്ണമറ്റ ഒൻ്റാരിയോ നിവാസികൾക്ക് സാമ്പത്തിക ആശ്വാസമേകുന്ന ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB) അടുത്ത പേയ്മെൻ്റ് ജൂൺ പത്തിന് വിതരണം ചെയ്യും.

വിൽപ്പന നികുതി, ഊർജ്ജ ചെലവുകൾ, പ്രോപ്പർട്ടി നികുതി എന്നിവയുടെ ഭാരം ലഘൂകരിക്കുന്നതിന് ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് (OEPTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC) എന്നീ മൂന്ന് വ്യത്യസ്ത പ്രൊവിൻഷ്യൽ ക്രെഡിറ്റുകൾ സംയോജിപ്പിക്കുന്ന നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ്.

സാമ്പത്തിക സ്ഥിതി മികച്ചതാക്കാൻ സഹായിക്കുന്ന, 2025-ലെ ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് പേയ്മെൻ്റ് ഷെഡ്യൂൾ ഇതാ : ജൂലൈ 10, ഓഗസ്റ്റ് 8, സെപ്റ്റംബർ 10, ഒക്ടോബർ 10, നവംബർ 10, ഡിസംബർ 10.

അടിസ്ഥാന യോഗ്യതാ മാനദണ്ഡം

  • അപേക്ഷകൻ ഒൻ്റാരിയോ താമസക്കാരനായിരിക്കണം.
  • സാധുവായ സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN) ഉണ്ടായിരിക്കണം
  • 2025 ജൂൺ വരെയുള്ള പേയ്മെന്റുകൾക്കായി 2023-ലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിരിക്കണം
  • 2025 ജൂലൈ മുതൽ, യോഗ്യത ലഭിക്കുന്നത് 2024 ലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനെ ആശ്രയിച്ചായിരിക്കും.

കാനഡ പെൻഷൻ പ്ലാൻ (CPP)

വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,433 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്. ഉയർന്ന ജീവിതച്ചിലവിനും പണപ്പെരുപ്പത്തിനും ഇടയിൽ ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്ന കാനഡ പെൻഷൻ പ്ലാൻ ജൂൺ 26-ന് വിതരണം ചെയ്യും. കെബെക്ക് പെൻഷൻ പ്ലാൻ ബാധകമാകുന്ന കെബെക്കിൽ ഒഴികെ മറ്റെല്ലാ പ്രവിശ്യകളിലും കാനഡ പെൻഷൻ പ്ലാൻ വിതരണം ചെയ്യുന്നുണ്ട്. ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 29, നവംബർ 26, ഡിസംബർ 22 എന്നിവയാണ് ഈ വർഷത്തിലെ ശേഷിക്കുന്ന CPP പേയ്മെൻ്റ് തീയതികൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!