Tuesday, October 14, 2025

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി മൺട്രിയോൾ ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും

മൺട്രിയോൾ : വേതന വർധന, പാരാട്രാൻസിറ്റ് സർവീസ് സ്വകാര്യവൽക്കരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സമരത്തിനൊരുങ്ങി മൺട്രിയോൾ ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും. അനിശ്ചിതകാല പൊതുപണിമുടക്ക് ഉൾപ്പെടെയുള്ള സമ്മർദ്ദ തന്ത്രങ്ങൾക്ക് അനുകൂലമായി സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (എസ്ടിഎം) ലെ ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും വോട്ട് ചെയ്തതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (സിയുപിഇ) അറിയിച്ചു. ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ യൂണിയൻ അംഗങ്ങളിൽ 99% പേരും വോട്ട് ചെയ്തതായി യൂണിയൻ റിപ്പോർട്ട് ചെയ്തു.

ജോലി ഷെഡ്യൂളുകൾ, ജോലി-ജീവിത സന്തുലിതാവസ്ഥ, തൊഴിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ഇരുപക്ഷവും തർക്കത്തിൽ തുടരുന്നതായി 4,500 അംഗങ്ങൾ ഉൾപ്പെടുന്ന സിയുപിഇ പറയുന്നു. ജനുവരി 5 മുതൽ യൂണിയൻ അംഗങ്ങളും സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (എസ്ടിഎം)യും തമ്മിലുള്ള കൂട്ടായ കരാർ അവസാനിച്ചു. അതിനിടെ ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് മൺട്രിയോളിൽ നടക്കാനിരിക്കെ ജൂൺ 9 മുതൽ പണിമുടക്കുമെന്ന് STM മെയിന്‍റനൻസ് എംപ്ലോയീസ് യൂണിയൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!