Saturday, November 21, 2026

ട്രംപിന്റെ പുതിയ യാത്രാവിലക്ക് പ്രാബല്യത്തില്‍; 12 രാജ്യങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം

Trump's new travel ban comes into effect today

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ട പുതിയ യാത്രാവിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചില കായികതാരങ്ങളെയും നയതന്ത്രജ്ഞരെയും ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജൂണ്‍ 4ന് ഒപ്പുവെച്ച ഉത്തരവ് പ്രകാരം അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംഗോ-ബ്രാസാവില്ലെ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഭാഗികമായ യാത്രാവിലക്കാണ് ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ചില താല്‍ക്കാലിക തൊഴില്‍ വീസകള്‍ക്ക് അനുമതിയുണ്ടാകും.

കാനഡയും മെക്‌സിക്കോയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില്‍ മത്സരിക്കുന്ന കായികതാരങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും ഇത് ബാധകമല്ല.
ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ക്കും വിലക്ക് ബാധകമല്ല. രാജ്യത്തിന്റെ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് ഈ നിരോധനം ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!