Saturday, November 21, 2026

ബെൽ കാനഡയ്ക്ക് നേരെ സൈബർ ആക്രമണം; ബിസിനസ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ടൊറന്റോ: കാനഡയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ബെൽ കാനഡയ്ക്ക് (Bell Canada) നേരെ സൈബർ ആക്രമണം. ചൊവ്വാഴ്ച നടന്ന സൈബർ ആക്രമണത്തിൽ കമ്പനിയുടെ ബിസിനസ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ബെൽ കാനഡ സ്ഥിരീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ‘ഏജന്റിക് ത്രെട്ട് ആക്ടർ’ (Agentic threat actor) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കമ്പനിയുടെ പ്രാഥമിക നിഗമനം.

ടെലികോം നെറ്റ്‌വർക്ക് കണക്ഷനുകൾ നിയന്ത്രിക്കുന്ന ‘മാക്സിമോ’ (Maximo) എന്ന സിസ്റ്റത്തിന്റെ പ്രീ-പ്രൊഡക്ഷൻ സംവിധാനത്തിലാണ് ഹാക്കർമാർ നുഴഞ്ഞുകയറിയത്. ബിസിനസ് ഉപഭോക്താക്കളുടെ പേരുകൾ, ജോലി സ്ഥാനം, കോർപ്പറേറ്റ് ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഓഫീസ് വിലാസങ്ങൾ, സപ്പോർട്ട് ടിക്കറ്റുകളുടെ തലക്കെട്ടുകൾ, നെറ്റ്‌വർക്ക് ഐപി (IP) വിലാസങ്ങൾ എന്നിവയാണ് ചോർന്നത്.

അതേസമയം, ഉപഭോക്താക്കളുടെ പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ, അതീവ രഹസ്യമായ വ്യക്തിഗത രേഖകൾ, പിഡിഎഫ് (PDF) ഫയലുകൾ എന്നിവ സുരക്ഷിതമാണെന്നും അവ ചോർന്നിട്ടില്ലെന്നും ബെൽ കാനഡ വക്താവ് വ്യക്തമാക്കി. ആക്രമണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സിസ്റ്റങ്ങൾ സുരക്ഷിതമാക്കാൻ സാധിച്ചതായും സാധാരണ ഉപഭോക്താക്കളുടെ ടെലികോം സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

സംഭവത്തിൽ കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുമായി സഹകരിച്ച് കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് ബെൽ കാനഡയുടെ പ്രതിനിധികളെന്ന വ്യാജേന ഫിഷിങ് (Phishing) ഇമെയിലുകളോ ഫോൺ കോളുകളോ വരാൻ സാധ്യതയുള്ളതിനാൽ ബിസിനസ് സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!