ഓട്ടവ : കാനഡയിലെ രണ്ടാമത്തെ വലിയ എയർലൈൻ ആയ വെസ്റ്റ്ജെറ്റിനെതിരെ സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. തങ്ങളുടെ സിസ്റ്റത്തിലും ആപ്പിലും തടസ്സം നേരിട്ടതായി കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു. വെസ്റ്റ്ജെറ്റ് യാത്രക്കാരും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും എയർലൈൻ നിർദ്ദേശിച്ചു.

സൈബർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും ട്രാൻസ്പോർട്ട് കാനഡയും നിയമപാലകരുമായി സഹകരിച്ച് പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. ജീവനക്കാരുടെയും വെസ്റ്റ്ജെറ്റ് മെമ്പർമാരുടെയും സെൻസിറ്റീവ് ഡാറ്റയും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കമ്പനി റിപ്പോർട്ട് ചെയ്തു.